ലക്‌നൗ: ഗുരുതരാവസ്ഥയിലായ രോഗിയെ ഓക്‌സിജന്‍ മാക്‌സ് വലിച്ചൂരി ആംബുലന്‍സില്‍ നിന്നും പുറത്തേക്കെറിഞ്ഞ ശേഷം ഭാര്യയെ ആംബുലന്‍സിനുള്ളിലിട്ട് കൂട്ടബലാത്സംഗം ചെ്തു.
വീഴ്ച്ചയുടെ ആഘാതത്തില്‍ രോഗി മരിച്ചു. യുവതിയുടെ ആഭരണവും 10,000 രൂപയും കവരുകയും ചെയ്തു. കൂടെയുണ്ടായിരുന്ന യുവതിയുടെ സഹോദരനെ കെട്ടിയിട്ട ശേഷമായിരുന്നു ക്രൂരത. ഗാസിപൂരില്‍ നിന്നും യുവതി വാടകയ്ക്ക് എടുത്ത ആംബുലന്‍സിന്റെ ഡ്രൈവറും കൂട്ടാളിയുമാണ് പ്രതികള്‍.
ഓഗസ്റ്റ് 29നാണ് സംഭവം. പ്രദേശത്തെ ആശുപത്രിയില്‍ ഭര്‍ത്താവിനെ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. എന്നാല്‍ ചികിത്സാച്ചെലവ് അധികമായതോടെ ഡോക്ടറോട് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഭാര്യ ആവശ്യപ്പെട്ടു. ഡോക്ടറാണ് ആംബുലന്‍സ് ഡ്രൈവറുടെ നമ്പര്‍ നല്‍കിയതെന്ന് യുവതി പറഞ്ഞു.
ഇവര്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി. പോകുന്ന വഴിയില്‍ രാത്രിയില്‍ വാഹനത്തില്‍ സ്ത്രീകളെ കണ്ടാല്‍ പോലീസ് തടയില്ലെന്നും പറഞ്ഞ് ഡ്രൈവര്‍ യുവതിയോട് മുന്‍സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. മുന്‍ സീറ്റില്‍ ഇരുന്നതോടെ ഡ്രൈവറും സഹായിയും ചേര്‍ന്ന് ലൈംഗികാതിക്രമം നടത്തിയെന്നും പ്രതിഷേധിച്ചതോടെ ഭര്‍ത്താവും സഹോദരനും ഇത് മനസിലാക്കി ബഹളം വയ്ക്കാന്‍ തുടങ്ങി.
ഇതോടെ പ്രതികള്‍ ആംബുലന്‍സ് നിര്‍ത്തി ഭര്‍ത്താവിന്റെ ഓക്‌സിജന്‍ മാസ്‌ക്ക് എടുത്തുമാറ്റി അദ്ദേഹത്തെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സഹോദരനെ മുന്നിലെ ക്യാബിനില്‍ പൂട്ടിയിട്ട ശേഷം ലൈംഗികമായി തന്നെ പീഡിപ്പിക്കുകയും കവര്‍ച്ച നടത്തുകയുമായിരുന്നെന്ന് യുവതി പറഞ്ഞു.