Advertisment

പേയിങ് ഗസ്റ്റ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ലാപ്‌ടോപ്പ് മോഷണം; യുവതി പിടിയില്‍

രാജസ്ഥാന്‍ സ്വദേശിയും സ്വകാര്യ ഐ.ടി. കമ്പനിയിലെ ജീവനക്കാരിയുമായിരുന്ന ജാസു അഗര്‍വാളാ(29)ണ് പിടിയിലായത്.

New Update
6557567

ബംഗളരു:  രണ്ട് വര്‍ഷത്തിലേറെയായി ഐ.ടി. കമ്പനികള്‍ക്ക് സമീപമുള്ള പേയിങ് ഗസ്റ്റ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന യുവതി പിടിയില്‍. ഹോസ്റ്റലുകളില്‍ നിന്ന് ലാപ്‌ടോപ്പുകളാണ് യുവതി മോഷ്ടിച്ചത്.

Advertisment

രാജസ്ഥാന്‍ സ്വദേശിയും സ്വകാര്യ ഐ.ടി. കമ്പനിയിലെ ജീവനക്കാരിയുമായിരുന്ന ജാസു അഗര്‍വാളാ(29)ണ് പിടിയിലായത്. ഇവരില്‍നിന്ന് 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകള്‍ കണ്ടെത്തി. കോവിഡ് കാലത്ത് ഐ.ടി. ജോലി നഷ്ടമായതിന് പിന്നാലെ യുവതി ലാപ്‌ടോപ്പ് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. 

ഐ.ടി. കമ്പനികള്‍ക്ക് സമീപത്തുള്ള ഹോസ്റ്റലുകളിലെ താമസക്കാരില്‍ ലാപ്‌ടോപ്പുകള്‍ ഉണ്ടാകുന്നത് പതിവാണ്. അതിനാലാണ് ഇത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നത്.

മാറാത്തഹള്ളി, ടിന്‍ ഫാക്ടറി, ബെല്ലന്ദൂര്‍, വൈറ്റ്ഫീല്‍ഡ്, സില്‍ക്ക് ബോര്‍ഡ്, മഹാദേവ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം യുവതി ലാപ്‌ടോപ്പ് മോഷ്ടിച്ചിട്ടുണ്ട്. ഇവയില്‍ പലതും മാറത്തഹളളിയിലെയും ഹെബ്ബാളിലെയും കടകളിലാണ് മറിച്ചു വിറ്റിരുന്നത്. 

 

Advertisment