അഗര്‍ത്തല: ത്രിപുരയില്‍ കൊമ്പുകള്‍ മുറിച്ചുമാറ്റിയ കാട്ടാനയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഖോവായ് ജില്ലയിലെ തെലിയമുറയില്‍ റെയില്‍വേ ട്രാക്കിന് സമീപത്താണു സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ആനയുടെ നിരന്തര ശല്യം കാരണം നിരവധി പേര്‍ ജില്ലയില്‍ മരിച്ചിരുന്നു. ട്രെയിന്‍ ഇടിച്ചാണ് ആന ചരിഞ്ഞതെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍, കൊമ്പുകള്‍ കാണാതായതെങ്ങനെയെന്നു അറിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. ആഴ്ചകളായി ജില്ലയിലെ മനുഷ്യവാസ മേഖലകളില്‍ ആനയിറങ്ങുന്നുണ്ട്. ഭൂരിപക്ഷം പ്രദേശങ്ങളിലും ആനയ്‌ക്കെതിരെ ജനം സംഘടിച്ചിരുന്നു. ആനകളുടെ ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.