യൂട്യൂബറുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു

ബാന്ദ്രയിലെ 21കാരനായ യൂട്യൂബറാണ് പരാതി നല്‍കിയത്.

New Update
7887888

മുംബൈ: യൂട്യൂബറുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ സംഭവത്തില്‍ മുംബൈ പോലീസ് കേസ് എടുത്തു. തന്റെ വീട്ടിലെ സി.സി.ടിവി ദൃശ്യങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുത്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നെന്ന് യുവാവ് പോലീസില്‍ പരാതി നല്‍കി. 

Advertisment

ബാന്ദ്രയിലെ 21കാരനായ യൂട്യൂബറാണ് പരാതി നല്‍കിയത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ നഗ്നവീഡിയോ പങ്കുവയ്ക്കപ്പെട്ടതായി ഡിസംബര്‍ 9ന് സുഹൃത്തുക്കള്‍ യുവാവിനെ അറിയിക്കുകയായിരുന്നു. പുറത്തുവന്ന ദൃശ്യം നവംബര്‍ 17ലെതാണെന്നും ഇത് തന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവി ക്യാമറയിലുണ്ട്. 

ആരോ അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കുകയുമായിരുന്നു എന്നും യുവാവിന്റെ പരാതിയിലുണ്ട്.

Advertisment