Advertisment

ഐ.പി.എസ്. ഉദ്യോഗസ്ഥന്‍റെ മകൾ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍; ഹൃദയാഘാതമെന്ന് അധികൃതർ

മനോഹർ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ ബിഎ എല്‍എല്‍ബി വിദ്യാർഥിനിയായിരുന്നു.

New Update
335555

ലക്നൗ: ഐ.പി.എസ്. ഉദ്യോഗസ്ഥന്‍റെ മകളെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അനിക രസ്തോഗി(19)യാണ് മരിച്ചത്. ഹൃദയാഘാതമാണ് അനികയുടെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment

ഉത്തർപ്രദേശിലെ ലക്നോവില്‍ റാം. മനോഹർ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ ബിഎ എല്‍എല്‍ബി വിദ്യാർഥിനിയായിരുന്നു.

ശനിയാഴ്ചയാണ് രാത്രിയാണ് അനികയെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഹോസ്റ്റല്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയില്‍ (എൻ.ഐ.എ) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് രസ്തോഗിയുടെ മകളാണ്  അനിക.

Advertisment