Advertisment

ആദ്യരാത്രിയില്‍ വരന്‍ മുങ്ങി;  മൂന്നു ദിവസത്തിന് ശേഷം പിന്തുടര്‍ന്ന്  പിടികൂടി പോലീസ്

എന്തിനാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതെന്ന കാര്യം യുവാവ് വെളിപ്പെടുത്തിയിട്ടില്ല.

New Update
345555

ബീഹാര്‍: ബീഹാറിലെ മുസാഫര്‍പൂരിയില്‍ ആദ്യരാത്രിയില്‍ വധുവിനെ തനിച്ചാക്കി മുങ്ങിയ വരനെ  മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി. ആദിത്യ ഷാഹി എന്ന യുവാവാണ് വിവാഹ രാത്രിയില്‍ ആരോടും പറയാതെ വീട്ടില്‍നിന്ന് കടന്നുകളഞ്ഞത്. തുടര്‍ന്ന് ആദിത്യയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. 

Advertisment

ബോചഹാനില്‍ നിന്നുള്ള യുവതിയെയായിരുന്നു ഇയാള്‍ വിവാഹം കഴിച്ചത്. ഫെബ്രുവരി 4ന് ആര്‍ഭാടത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം. വൈകിട്ടോടെ ദമ്പതികള്‍ യുവാവിന്റെ വീട്ടിലെത്തുകയും ചെയ്തു.

എന്നാല്‍, വധുവിനെ തനിച്ചാക്കി യുവാവ് അന്ന് രാത്രി അവിടെ നിന്നും  പോകുകയായിരുന്നു. ഇതോടെ ഇയാളുടെ വീട്ടുകാരും വിവാഹം കഴിച്ച പെണ്‍കുട്ടിയും ആകെ പരിഭ്രാന്തരായി. രണ്ട് ദിവസം യുവാവിന്റെ ഫോണ്‍ സ്വിച്ചോഫായിരുന്നു. രണ്ട് ദിവസത്തിന് ശേഷം യുവാവ് തന്റെ ഫോണ്‍ ഓണ്‍ ചെയ്തു. കൂടാതെ അക്കൗണ്ടില്‍ നിന്നും 50,000 രൂപയും ഇയാള്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഫോണ്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യുകയായിരുന്നു. പിന്നാലെ, പോലീസെത്തി പിടികൂടി ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍, എന്തിനാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതെന്ന കാര്യം യുവാവ് വെളിപ്പെടുത്തിയിട്ടില്ല.

 

Advertisment