ബംഗളുരുവില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിങ്പൂളില്‍ വീണ്  ഒമ്പതു വയസുകാരിയുടെ മരണം: ഏഴുപേര്‍ അറസ്റ്റില്‍

രാജേഷ് കുമാര്‍ ദമെര്‍ലയുടെ മകളായ മന്യയാണ് മരിച്ചത്. 

New Update
553555555

ബംഗളുരു: ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിങ്പൂളില്‍ വീണ് ഒമ്പതു വയസുകാരി മരിച്ച സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. 

Advertisment

അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ദേബാശിഷ് സിന്‍ഹ, വൈസ് പ്രസിഡന്റ് ജാവേദ് സഫീഖ് റാവു, നീന്തല്‍ കുളത്തിന്റെ കരാറുകാരന്‍ സുരേഷ് ബാബു, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍മാരായ സന്തോഷ് മഹാറാണ, ഗോവിന്ദ് മണ്ഡല്‍, ബികാസ് കുമാര്‍ ഫരീദ, ഭക്ത ചരണ്‍ പ്രധാന്‍ എന്നിവരാണ് അറസ്റ്റിലായത്. രാജേഷ് കുമാര്‍ ദമെര്‍ലയുടെ മകളായ മന്യയാണ് മരിച്ചത്. 

ഡിസംബര്‍ 28ന് വര്‍ത്തൂരിലെ ലേക്സൈഡ് ഹാബിറ്ററ്റ് ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന മന്യ നീന്തല്‍ക്കുളത്തില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പൂളിലേക്ക് വീണ് വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. 

ഷോര്‍ട്ട് സര്‍ക്യുട്ടിനെക്കുറിച്ച് ഫ്‌ളാറ്റിലെ ഉത്തരവാദിത്തപ്പെട്ടവരോടും മെയിന്റനന്‍സ് ജീവനക്കാരോടും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, നടപടിയെടുത്തിരുന്നില്ല. ഇവരുടെ അശ്രദ്ധയാണ് മകള്‍ മരിച്ചതിന്റെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിച്ച് കുട്ടിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു.