ബംഗളുരു: ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം. ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൗലാന ഹുസൈന്‍, ശിവകുമാര്‍, പ്രശാന്ത്, മഹേഷ്, മദേശ് എന്നിവരെ അറസ്റ്റ് ചെയ്തു.
ആറാം പ്രതി ലിങ്കരാജ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കൊപ്പല്‍ ജില്ലയിലെ ഗംഗാവതി നഗരത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി ഒമ്പതരയ്ക്ക് ബസ് കാത്തുനിന്ന ദമ്പതികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതില്‍ പ്രതികള്‍ ഇടപെടുകയും ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി ഭാര്യയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.