14 മണിക്കൂര്‍ കേടുപാടുകളുള്ള സീറ്റില്‍ യാത്ര ചെയ്ത് കൈകാലുകള്‍ നീരുവന്ന് വീര്‍ത്തു; വയോധിക ദമ്പതികള്‍ക്ക് എയര്‍ ഇന്ത്യ വിമാനം 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പരാതിക്കാര്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റാണ് എടുത്തത്.

New Update
545455

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കേടുപാടുകളുള്ള സീറ്റിലിരുന്ന് യാത്ര ചെയ്ത മുതിര്‍ന്ന പൗരന്‍മാരായ ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ദമ്പതികള്‍ ഫിസിയോതെറാപ്പിക്കായി പോകവെയാണ് സംഭവം. ഇരിപ്പിടങ്ങള്‍ തരാറിലായതിനാല്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.

Advertisment

പരാതിക്കാര്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റാണ് എടുത്തത്. 14 മണിക്കൂറാണ് ഇവര്‍ യാത്ര ചെയ്തത്.  എന്നാല്‍, സീറ്റുകള്‍ മുന്നോട്ടു നീങ്ങാത്തതിനാല്‍ കാലുകള്‍ വയ്ക്കാന്‍ ബുദ്ധിമുട്ടുകയും കൈകാലുകള്‍ നീര് വന്ന് വീര്‍ക്കുകയുമായിരുന്നു. 

പരാതിക്കാര്‍ ടിക്കറ്റ് രസീതുകള്‍, മെഡിക്കല്‍ രേഖകള്‍, കേടായ സീറ്റുകളുടെ ഫോട്ടോകള്‍, എയര്‍ലൈനുമായുള്ള കത്തിടപാടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ സര്‍വീസ് പോരായ്മ കണ്ടെത്തി. തുടര്‍ന്നാണ് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും 10,000 രൂപ കോടതി വ്യവഹാരത്തിനായി ചെലവായ തുക നല്‍കാനും ഉത്തരവിട്ടത്.

 

Advertisment