ഡല്‍ഹി: കനത്ത മഴയ്ക്കിടെ ഡല്‍ഹി കരോള്‍ബാഗിലെ ഐ.എ.എസ്. കോച്ചിങ് സെന്ററിന്റെ താഴത്തെ നിലയില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കോച്ചിങ് സെന്റര്‍ ഉടമ അറസ്റ്റില്‍.
സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ഓള്‍ഡ് രാജേന്ദര്‍ നഗറിലുള്ള റാവു ഐ.എ.എസ്. കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണു വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. ജെ.എന്‍.യുവിലെ ഗവേഷക വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനായിരുന്നു മരിച്ച വിദ്യാര്‍ഥികളില്‍ ഒരാള്‍.