പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാര്‍ക്ക് ഭയമാണ്, തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവാക്കള്‍ക്കായി ബജറ്റില്‍ എന്തുണ്ട്? കര്‍ഷകര്‍ക്ക് എന്ത് ഗ്യാരണ്ടിയാണ് നല്‍കാനുള്ളത്, നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കില്‍ ഇന്ത്യാ സഖ്യത്തിന് അവസരം നല്‍കൂ; പ്രധാന മന്ത്രിക്കെതിരേ രാഹുല്‍ഗാന്ധി

ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥാണ് രാജ്യത്തിന്റേത്. സര്‍ക്കാരിന്റെ ചക്രവ്യൂഹം ഭേദിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. 

New Update
6464666

ഡല്‍ഹി: ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

Advertisment

പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാര്‍ക്ക് ഭയമാണ്. ഇത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ അടക്കം ബാധിക്കുന്നുണ്ട്. ചക്രവ്യൂഹത്തെ ഉദാഹരിച്ച് ബജറ്റിനെക്കുറിച്ച് സംസാരിക്കാം. ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥാണ് രാജ്യത്തിന്റേത്. സര്‍ക്കാരിന്റെ ചക്രവ്യൂഹം ഭേദിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. 

മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നു. ഇത് നിയന്ത്രിക്കുന്നത് അംബാനിയും അദാനിയും അടക്കം ആറ് പേരാണെന്നും രാഹുല്‍ ആരോപിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവാക്കള്‍ക്കായി ബജറ്റില്‍ എന്തുണ്ട്? 

കര്‍ഷകര്‍ക്ക് എന്ത് ഗ്യാരണ്ടിയാണ് നല്‍കാനുള്ളത്. നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കില്‍ ഇന്ത്യാ സഖ്യത്തിന് അവസരം നല്‍കൂവെന്നും രാഹുല്‍ പറഞ്ഞു.

 

Advertisment