ആന്ധ്രാപ്രദേശില്‍ തീര്‍ത്ഥാടകന് ക്ഷേത്രത്തില്‍നിന്ന്   കിട്ടിയ പ്രസാദത്തില്‍ എല്ലിന്‍ കഷ്ണങ്ങള്‍

പ്രസാദത്തിന്റെ സാംപിള്‍ ലബോറട്ടറിയിലേക്ക് അയച്ചു.

New Update
7688888

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീസൈലം ബ്രഹ്മാരംഭ ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥാടകന് ലഭിച്ച പ്രസാദത്തില്‍ നിന്ന് എല്ലിന്‍ കഷ്ണങ്ങള്‍ കിട്ടി. ഹൈദരാബാദ് സ്വദേശിയായ ഹരീഷ് റെഡ്ഡിക്കാണ് പ്രസാദത്തില്‍ നിന്നും എല്ല് കിട്ടിയത്. പരാതി നല്‍കിയത് പിന്നാലെ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. പ്രസാദത്തിന്റെ സാംപിള്‍ ലബോറട്ടറിയിലേക്ക് അയച്ചു.

Advertisment

വെള്ളിയാഴ്ചയാണ് ഹരീഷ് റെഡ്ഡി ദര്‍ശനത്തിനെത്തിയത്. ദര്‍ശനം കഴിഞ്ഞു മടങ്ങവെ കിട്ടിയ പ്രസാദം പിന്നീട് കഴിക്കാനെടുത്തപ്പോഴാണ് എല്ലിന്‍ കഷണങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറുടെ ഓഫീസില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു.

പരാതിക്കു പിന്നാലെ സംഭവം അന്വേഷിക്കാനായി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫിസറുടെ നേതൃത്വത്തില്‍ മൂന്നംഗസംഘത്തെ നിയോഗിച്ചു. എന്നാല്‍, ഇതില്‍ എല്ലിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ഭക്ഷ്യ സുരക്ഷാ ഇന്‍സ്പെക്ടറായ വി. വെങ്കട്ട രാമുദു അറിയിച്ചു.

 

Advertisment