പൂനെ: പിംപ്രി ചിഞ്ച് വാഡില്‍ വീടിന്റെ ഗേറ്റ് മറിഞ്ഞ് ദേഹത്തേക്ക് മറിഞ്ഞുവീണ് മൂന്ന് വയസുകാരി മരിച്ചു. ഗിരിജ ഗണേഷ് ഷിന്‍ഡേ എന്ന കുട്ടിയാണ് മരിച്ചത്.
സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈക്കിള്‍ വീടിനു മുറ്റത്തേക്ക് കയറ്റിവച്ചശേഷം ഒരു കുട്ടി ഗേറ്റ് അടയ്ക്കവെ ഗേറ്റ് റോഡിലൂടെ വന്ന മൂന്ന് വയസുകാരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.