ചെന്നൈ: കൊക്കെയ്ന്‍ കൈവശം വച്ച തമിഴ്‌നാട് മുന്‍ പോലീസ് ഡയറക്ടര്‍ ജനറലിന്റെ മകനും രണ്ട് നൈജീരിയന്‍ പൗരന്മാരും അറസ്റ്റില്‍.
മുന്‍ ഡി.ജി.പി. എ. രവീന്ദ്രനാഥിന്റെ മകന്‍ ഷേണായി നഗര്‍ സ്വദേശി അരുണ്‍ രവീന്ദ്രനാഥ് (40), മുടിച്ചൂര്‍ സ്വദേശി എസ്. മഗല്ലന്‍ (42), നൈജീരിയന്‍ പൗരന്‍ ജോണ്‍ ഈഴ (39) എന്നിവരാണ് പിടിയിലായത്. 3.8 ഗ്രാം കൊക്കെയ്ന്‍ ഇവരില്‍ നിന്ന് കണ്ടെത്തി. ഒരുലക്ഷം രൂപയും രണ്ട് ഫോണും പിടിച്ചെടുത്തു.
മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ആലന്തൂര്‍ മെട്രോ സ്റ്റേഷനിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം.