ഡല്‍ഹി: യുപിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ബസ് ഇടിച്ച് 4 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുസെപൂര്‍ ഗ്രാമത്തിന് സമീപമാണ് സംഭവം. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അയോധ്യയില്‍ നിന്ന് ബീഹാറിലെ വിക്രംഗഞ്ചിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ബസില്‍ 25 പേര്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ മൗ, ഗാസിപൂര്‍ ജില്ലാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.