ഡല്‍ഹി: ദുര്‍മന്ത്രവാദത്തെ തുടര്‍ന്ന് 4 വയസ്സുകാരിയെ ബലി നല്‍കി അമ്മായിയും തന്ത്രിയും. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.
ഇരുവരെയും അറസ്റ്റ് ചെയ്തതായും കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ബറേലിയിലെ ശിക്കാര്‍പൂര്‍ ചൗധരി ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ ഉടന്‍ തന്നെ ടീമുകള്‍ രൂപീകരിച്ചു. അന്വേഷണത്തില്‍ സമീപത്തുള്ള അമ്മായിയുടെ വസതിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് എത്തുമ്പോള്‍ ഇരയുടെ അമ്മായി സാവിത്രിയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്നും ആരെയും വീട്ടില്‍ പ്രവേശിക്കാന്‍ അവര്‍ അനുവദിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സാവിത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കുഴല്‍ക്കിണറിനു സമീപം ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.