Advertisment

പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകവെ കാറുകള്‍ കൂട്ടിയിടിച്ചു; നാല് യൂട്യൂബര്‍മാര്‍ക്ക് ദാരുണാന്ത്യം

അപകടം നടന്നയുടനെ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. യുവാക്കളെ സിഎച്ച്‌സി ഗജ്റൗള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
accUntitledj.jpg

ഡല്‍ഹി: പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകവെ കാറുകള്‍ കൂട്ടിയിടിച്ച് നാല് യൂട്യൂബര്‍മാര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Advertisment

ലക്കി, സല്‍മാന്‍, ഷാരൂഖ്, ഷാനവാസ് എന്നിവരാണ് മരിച്ചത്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യൂട്യൂബര്‍മാരുടെ വാഹനം എതിര്‍ദിശയില്‍ നിന്ന് വന്ന ബൊലേറോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്നയുടനെ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. യുവാക്കളെ സിഎച്ച്‌സി ഗജ്റൗള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പരിക്കേറ്റവരെ ചികിത്സയ്ക്കായി അംറോഹ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. അപകടസ്ഥലം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment