ഇത് 21-ാം നൂറ്റാണ്ട്, ഭാര്യയെ ഭൂതമെന്നും പിശാചെന്നും വിളിക്കുന്നത് ക്രൂരതയല്ല: പാട്‌ന ഹൈക്കോടതി

ജ്യോതിയെ സ്ത്രീധനത്തിന്റെ പേരില്‍ നരേഷും പിതാവും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന് ആരോപിച്ചാണ് കന്‍ഹയ്യ പരാതി നല്‍കിയത്.

New Update
2424242

പാട്‌ന: ഭാര്യയെ ഭൂതമെന്നും പിശാചെന്നും വിളിക്കുന്നത് ക്രൂരതയല്ലെന്ന് പാട്‌ന ഹൈക്കോടതി. ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

Advertisment

ബീഹാര്‍ സ്വദേശിനിയായ ജ്യോതി ഭര്‍ത്താവായ നരേഷ് കുമാര്‍ ഗുപ്തയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബിബേക് ചൗധരിയുടെ പരാമര്‍ശം. ഭാര്യയെ ഭൂതമെന്നും പിശാചെന്നും വിളിക്കുന്നത് 21-ാം നൂറ്റാണ്ടില്‍ മാനസികമായി തളര്‍ത്തില്ലെന്നായിരുന്നു ജഡ്ജി പറഞ്ഞത്. 

ദമ്പതികള്‍ പരസ്പരം വഴക്കിടുമ്പോള്‍ തെറ്റായ പദങ്ങള്‍ ഉന്നയിക്കുന്നത് പതിവാണ്. പക്ഷെ അതും മര്‍ദ്ദനവുമായും ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വാദത്തിന് ശേഷം ഐപിസി സെക്ഷന്‍ 498 എ പ്രകാരം നരേഷിന് ഭാര്യയോട് ക്രൂരത കാട്ടിയെന്നും സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും തെളിഞ്ഞതോടെ കേസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ദമ്പതികള്‍ 1993 മാര്‍ച്ച് ഒന്നിനാണ് വിവാഹിതരാകുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ നരേഷിനെതിരെ ഭാര്യയുടെ പിതാവ് കന്‍ഹയ്യാ ലാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജ്യോതിയെ സ്ത്രീധനത്തിന്റെ പേരില്‍ നരേഷും പിതാവും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന് ആരോപിച്ചാണ് കന്‍ഹയ്യ പരാതി നല്‍കിയത്. സ്ത്രീധമായി മകള്‍ക്ക് കാര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് നരേഷും പിതാവും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്നായിരുന്നു പരാതി.

Advertisment