യുവ ഡോക്ടറുടെ ആത്മഹത്യ: വിവാഹബന്ധം  വേര്‍പെടുത്തിയശേഷം മാനസികമായി തകര്‍ന്നു; ഭര്‍ത്താവുമായി സാമ്പത്തികപ്രശ്‌നങ്ങളും

ഡോ. കെ.ഇ. ഫെലിസ് നസീറി(31)നെ  ആശുപത്രി ക്യാമ്പസിലെ വസതിയില്‍ ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
535555

കല്‍പറ്റ: യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെന്നു സൂചന. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ.ഇ. ഫെലിസ് നസീറി(31)നെ  ആശുപത്രി ക്യാമ്പസിലെ വസതിയില്‍ ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് ഇളയിടത്തുകുന്ന് വയനാടന്‍ വീട്ടില്‍ നസീറിന്റെ മകളാണ്.  മുന്‍ ഭര്‍ത്താവ് ഡോക്ടറാണ്.  ചെറിയ കുട്ടിയുണ്ട്. ആറ് മാസം മുമ്പാണ് നിയമപരമായി ഫെലിസ് വിവാഹബന്ധം വേര്‍പെടുത്തിയത്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചു. മുന്‍ ഭര്‍ത്താവുമായി ഫെലിസിനു സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പോലീസിനു സൂചന ലഭിച്ചു.  വിവാഹമോചനത്തിനുശേഷം ഫെലിസ് മാനസിക സമ്മര്‍ദത്തിലായിരുന്നെന്നാണു പോലീസിനു ലഭിക്കുന്ന വിവരം.

Advertisment