Advertisment

യൂബര്‍ ഓട്ടോയില്‍ യാത്ര ചെയ്തു; 62 രൂപയുടെ ഓട്ടത്തിന്  യുവാവിന് കിട്ടിയത് ഏഴു കോടിയുടെ ബില്‍!

ദീപക് തെംഗുരിയ എന്ന യുവാവാണ് അക്ഷയ് മിശ്ര എന്ന അക്കൗണ്ടില്‍ നിന്ന് ഭീമമായ തുക ബില്‍ വന്ന വീഡിയോ എക്‌സില്‍ പങ്കുവച്ചത്

New Update
46774747

ന്യൂഡല്‍ഹി: നോയിഡയില്‍ യൂബര്‍ ഓട്ടോയില്‍ യാത്ര ചെയ്ത യുവാവിന് ഏഴു കോടിയുടെ ബില്‍. 62 രൂപയുടെ ഓട്ടത്തിനാണ് ഏഴു കോടി രൂപയായത്. നായിഡയിലെ ദീപക് തെംഗുരിയ എന്ന യുവാവാണ് അക്ഷയ് മിശ്ര എന്ന അക്കൗണ്ടില്‍ നിന്ന് ഭീമമായ തുക ബില്‍ വന്ന വീഡിയോ എക്‌സില്‍ പങ്കുവച്ചത്. 

Advertisment

ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ദീപക് ഊബര്‍ ബുക്ക് ചെയ്യുകയും യാത്ര അവസാനിക്കുംമുമ്പ് ദീപക്കിന് ആപ്പില്‍ 7.66 കോടിയുടെ ബില്‍ വരികയുമായിരുന്നു. 

ഇതിനൊപ്പം 1.6 കോടി ടിപ്പും 5.9 കോടി വെയ്റ്റിങ് ചാര്‍ജും നല്‍കി. എന്നാല്‍, ഊബര്‍ ഡ്രൈവര്‍ തന്നെ കാത്ത് ഒരു നിമിഷം പോലും നിന്നിട്ടില്ലെന്നാണ് ദീപക് വീഡിയോയില്‍ പറയുന്നത്. 

 

Advertisment