ആശുപത്രിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരണം; 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടി

കര്‍ണാടകയിലെ ഗദാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 38 വിദ്യാര്‍ത്ഥികള്‍ക്കെതിരേയാണ് നടപടിയെടുത്തത്.

New Update
4545666

ബംഗളുരു: ആശുപത്രിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത്  കോളജ് അധികൃതര്‍. കര്‍ണാടകയിലെ ഗദാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 38 വിദ്യാര്‍ത്ഥികള്‍ക്കെതിരേയാണ് നടപടിയെടുത്തത്.

Advertisment

കഴിഞ്ഞദിവസമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ റീല്‍സ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട കോളജ് മാനേജ്മെന്റ് ആശുപത്രി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ തെറ്റാണ്. രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത്തരം വീഡിയോകള്‍ ആശുപത്രിക്ക് പുറത്ത് ചിത്രീകരിക്കണമായിരുന്നു. ചട്ടം ലംഘിച്ചതിന് വിദ്യാര്‍ത്ഥികളുടെ ഹൗസ്മാന്‍ഷിപ്പ് കാലാവധി പത്തുദിവസത്തേക്ക് കൂടി നീട്ടിയതായി അധികൃതര്‍ പറഞ്ഞു. 

 

 

Advertisment