New Update
/sathyam/media/media_files/ZBSJVqR7Tdu3aH4zmcyj.jpg)
മുംബൈ: കാമുകനൊപ്പം ജീവിക്കാനായി രണ്ട് മക്കളെയും കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. റായ്ഗഡ് സ്വദേശിനിയായ ശീതളാണ് പിടിയിലായത്. മൂന്നും അഞ്ചും വയസുള്ള മക്കളെയാണ് യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
Advertisment
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് യുവതി ക്രൂരകൃത്യം ചെയ്തത്. മാര്‍ച്ച് 31നാണ് സംഭവം. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ ഉറങ്ങുകയാണെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍, വിളിച്ചിട്ടും ഇരുവരും ഉണരുന്നില്ലെന്ന് കണ്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരസ്പരവിരുദ്ധമായി മൊഴി നല്‍കിയ യുവതിയെ വിശദമായി ചോദ്യംചെയ്തതോടെ കൊലപാതക വിവരം തുറന്നു പറയുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us