ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥി അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിഷേകാ(18)ണ് മരിച്ചത്. മധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സുഹൃത്തുക്കളെ വീഡിയോ കോളില്‍ വിളിച്ച് താന്‍ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു വിദ്യാര്‍ത്ഥി.
എന്നാല്‍, സ്റ്റൂള്‍ തെന്നിമാറി കയര്‍ കഴുത്തില്‍ മുറുകുകയായിരുന്നു. ഏപ്രില്‍ ഒന്നായ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. സ്റ്റൂളില്‍ കയറി നിന്നാണ് വിദ്യാര്‍ഥിയായ അഭിഷേക് കൂട്ടുകാരെ വിളിക്കുന്നത്. കയര്‍ കഴുത്തിലിട്ട് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ സ്റ്റൂള്‍ മറിഞ്ഞ് കയര്‍ കഴുത്തി കുരുങ്ങി മരിക്കുകയായിരുന്നു.
ഉടന്‍ തന്നെ സുഹൃത്തുക്കളെത്തി അഭിഷേകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.