ബംഗളുരുവില്‍ കുടിവെള്ളം സ്വകാര്യ സ്ഥാപനത്തിന് മറിച്ച് വിറ്റു; ടാങ്കര്‍ ഡ്രൈവര്‍ക്കെതിരേ കേസ്

സ്വകാര്യ ടാങ്കര്‍ ഡ്രൈവറായ സുനിലിനെതിരെയാണ് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് കേസെടുത്തത്. 

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
335353

ബംഗളുരു: ജലക്ഷാമം രൂക്ഷമായ ബംഗളുരുവിലെ കുടിവെള്ളം മറിച്ച് വിറ്റ സംഭവത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. സ്വകാര്യ ടാങ്കര്‍ ഡ്രൈവറായ സുനിലിനെതിരെയാണ് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് കേസെടുത്തത്. 

Advertisment

മാര്‍ച്ച് 24നായിരുന്നു സംഭവം. കുടിവെള്ള ടാങ്കര്‍ ഡ്രൈവറായ സുനിലിനെതിരെ ബലഗുണ്ടെ സ്റ്റേഷനിലാണ് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് പരാതി നല്‍കിയത്. ജലക്ഷാമം രൂക്ഷമായ 130 വാര്‍ഡിലേക്ക് വെള്ളം എത്തിക്കേണ്ട ടാങ്കര്‍ ഡ്രൈവറായിരുന്നു സുനില്‍. എന്നാല്‍, ഇയാള്‍  ടാങ്കറില്‍ വെള്ളം നിറച്ച ശേഷം മറ്റൊരു വാര്‍ഡിലെ സ്വകാര്യ സ്ഥാപനത്തിന് വെള്ളം വില്‍ക്കുകയായിരുന്നു. 

സംഭവം വിവാദമായതിന് പിന്നാലെ ടാങ്കര്‍ ബംഗളുരു വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് അധികൃതര്‍ പിടിച്ചെടുത്തു. വെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാല്‍ സ്വകാര്യ കുടിവെള്ള ടാങ്കറുകള്‍ക്കെതിരെയും നടപടി കര്‍ശനമാകുമെന്ന് ബംഗളുരു വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് വിശദമാക്കി. ബംഗളൂരുവില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ക്ഷാമം ആണ് അനുഭവപ്പെടുന്നത്.