വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പശ്ചിമ ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍, 482 പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തു

ഇതുവരെ ഏഴുപേര്‍ പിടിയിലായി.

New Update
7777733

മുംബൈ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ പടീറ്റ് പവന്‍ ഹല്‍ദാര്‍ (36), മുഹമ്മദ് ഷെയ്ഖ് മന്‍സൂരി (49) എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരില്‍ നിന്ന് 482 പാസ്‌പോര്‍ട്ടുകളും കണ്ടെടുത്തു. സംഭവത്തില്‍ ഇതുവരെ ഏഴുപേര്‍ പിടിയിലായി. ബോംബെ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ ദക്ഷിണ മുംബൈയിലാണ് ഇവര്‍ സ്ഥാപനം നടത്തിയിരുന്നത്. 

Advertisment

Advertisment