/sathyam/media/media_files/M86QAF7MxV5FKymLWbJf.jpg)
മുംബൈ: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് തൊഴില്‍രഹിതനാണ്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുവതിയെ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, യുവതി ഇതിനെ എതിര്‍ത്തിരുന്നു.
ഒമ്പതിന് മുംബൈ ഘട്‌കോപര്‍ ഈസ്റ്റിലാണു സംഭവം. സ്‌കൂളിനു പിന്നിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കി. സംഭവശേഷം യുവതി സാംഗ്ലിയിലുള്ള സ്വന്തം വീട്ടിലേക്കു പോയി. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us