ഛത്തീസ്ഗഡ്: ഒമ്പതാം വയസില്‍ കാണാതായ കുട്ടിയെ പതിനൊന്ന് വര്‍ഷത്തിന് ശേഷം കണ്ടെത്തി. 20 കാരനായ യുവാവ് പതിനൊന്ന് വര്‍ഷത്തിന് ശേഷം ഇന്നലെ കുടുംബത്തിനെ കണ്ടെതായി ഹരിയാന പോലീസിന്റെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്ങ് യൂണിറ്റ് (എഎച്ച്ടിയു) അറിയിച്ചു.
ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം. 2013ലാണ് കര്‍ണാല്‍ സ്വദേശി സാത്ബിറിനെ (ടാര്‍സന്‍) ഒമ്പത് വയസ് പ്രായമുള്ളപ്പോള്‍ കാണാതാകുന്നത്. മകന്റെ കൈയ്യില്‍ നായയുടെ കടിയേറ്റ പാടും ഇടതു കൈത്തണ്ടയില്‍ കുരങ്ങിന്റെ കടിയേറ്റ അടയാളവുമുണ്ടെന്ന് അന്ന് അന്വേഷണ സംഘത്തിനോട് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞിരുന്നു. ഈ അടയാളങ്ങളിലൂടെയാണ് കുട്ടിയെ കണ്ടെത്താനായത്.
ഡല്‍ഹി, ജയ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, കാന്‍പൂര്‍, ഷിംല, ലഖ്‌നൗ എന്നിവിടങ്ങളിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ കുട്ടിയുടെ ചിത്രവും വിവരങ്ങളുമടക്കം അന്വേഷണം നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ലഖ്‌നൗവിലെ ശിശു സംരക്ഷണകേന്ദ്രത്തില്‍ നിന്നും കുട്ടിയെക്കറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയുമായിരുന്നു.