Advertisment

മുന്‍ പ്രണയബന്ധം മറച്ചുവച്ചതിനെച്ചൊല്ലി കാമുകിയുമായി നിരന്തരം തര്‍ക്കം; പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

ആറു മാസമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു.

New Update
77888

ബംഗളുരു: കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബംഗുളുരുവിലെ ഹാസന്‍ സ്വദേശിയായ തേജസി(23)നെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് മുമ്പുണ്ടായിരുന്ന പ്രണയം മറച്ചുവച്ചെന്നാരോപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. 

Advertisment

അവസാന വര്‍ഷ എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി. ഇതേ കോളേജില്‍ സീനിയറായി പഠിച്ചിറങ്ങിയതായിരുന്നു യുവാവ്. ആറു മാസമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിക്ക് മുമ്പൊരു പ്രണയബന്ധമുണ്ടായതായി യുവാവ് അറിയുകയും ഇതേച്ചൊല്ലി വഴക്കുണ്ടാക്കുകയുമായിരുന്നു. 

കലഹം പതിവായതോടെ മാനസീകമായി തകര്‍ന്ന പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍നിന്ന് പിന്മാറുന്നതായി കാമുകനെ അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യം സംസാരിക്കനെന്ന പേരില്‍ വ്യാഴാഴ്ച യുവാവ് പെണ്‍കുട്ടിയെ നഗരത്തിലേക്ക് വിളിച്ചുവരുത്തി. 

ശേഷം ഇരുവരും ബൈക്കില്‍ കയറി 13 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമ പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ശേഷവും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇതിനിടെ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്ത് അറുക്കുകയുമായിരുന്നു.

തുടര്‍ന്ന് യുവാവ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പ്രദേശത്തുണ്ടായിരുന്ന ആളുകള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Advertisment