മധ്യപ്രദേശ്: കുഴല്‍ക്കിണറുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ദളിത് യുവാവിനെ അടിച്ച് കൊന്നു.
30 വയസുകാരനായ നാരദ് ജാതവാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ സര്‍പഞ്ചും കുടുംബവും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. സര്‍പഞ്ച് പദം ധക്കാട്, സഹോദരന്‍ മോഹര്‍ പാല്‍ ധക്കാട്, മകന്‍ അങ്കേഷ് ധക്കാട്, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ നാരദിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. ഇരയായ നാരദ് ജാതവ് ഇന്‍ദര്‍ഗഢ് ഗ്രാമത്തിലെ മാതൃസഹോദരന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യുവാവ്.
വൈകുന്നേരം കുഴല്‍ക്കിണര്‍ പൈപ്പുലൈനുമായി ബന്ധപ്പെട്ട് വഴക്കുണ്ടകുകയായിരുന്നു. പൈപ്പ് നാരദ് നീക്കം ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കം വാക്കേറ്റത്തില്‍ കലാശിക്കുകയായിരുന്നു.