കൊല്‍ക്കത്ത: ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ്(78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോട്ടയം കളത്തിപ്പടി സ്വദേശിയാണ്. കോട്ടയം പൈനുങ്കല്‍ ചിറക്കരോട്ട് കുടുംബാത്തില്‍ ബ്രിഗേഡിയര്‍ സി.സി. ഉതുപ്പിന്റെയും എലിസബത്തിന്റെയും മകനാണ് ജാനി ചാക്കോ ഉതുപ്പ്.
1969ല്‍ കോല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ട് വര്‍ഷത്തിന് ശേഷം 1971ല്‍ ഇരുവരും വിവാഹിതരായി. പിന്നീട് ഇവര്‍ കോല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു. മക്കള്‍: സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ്.