Advertisment

വാല്‍പ്പാറ സർക്കാർ കോളേജിൽ വിദ്യാർത്ഥിനികൾക്കു നേരെ കൂട്ട ലൈംഗികാതിക്രമം: രണ്ട് അധ്യാപകർ ഉള്‍പ്പെടെ നാല് ജീവനക്കാർ അറസ്റ്റില്‍

അസിസ്റ്റന്റ് പ്രൊഫസർമാരായ എസ്. സതീഷ്‌കുമാർ (39), എം. മുരളീരാജ് (33), ലാബ് അസിസ്റ്റന്റ് എ അൻപരശ് (37), സ്‌കില്‍ കോഴ്‌സ് ട്രെയിനർ എൻ. രാജപാണ്ടി (37) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

New Update
56788222

കോയമ്പത്തൂർ: വാല്‍പ്പാറ സർക്കാർ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തില്‍ രണ്ട് അധ്യാപകർ ഉള്‍പ്പെടെ നാല് ജീവനക്കാർ അറസ്റ്റില്‍.

Advertisment

കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ എസ്. സതീഷ്‌കുമാർ (39), എം. മുരളീരാജ് (33), ലാബ് അസിസ്റ്റന്റ് എ അൻപരശ് (37), സ്‌കില്‍ കോഴ്‌സ് ട്രെയിനർ എൻ. രാജപാണ്ടി (37) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

കോളേജിലെ ആറ് വിദ്യാർത്ഥിനികള്‍ക്കെതിരെ ഇവർ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിദ്യാർത്ഥിനികള്‍ക്ക് വാട്‌സാപ്പ് വഴി പ്രതികള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് പതിവായിരുന്നു. ക്ലാസ് സമയം കഴിഞ്ഞാലും പ്രതികള്‍ വിദ്യാർത്ഥിനികളോട് ലാബില്‍ നില്‍ക്കാൻ ആവശ്യപ്പെട്ടിരുന്നു. മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തു. ക്ലാസിലും

ലാബിലും വച്ച്‌ ശരീരത്തില്‍ മോശമായ രീതിയില്‍ സ്‌പർശിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. സംസ്ഥാന വനിതാ കമ്മീഷനാണ് വിദ്യാർത്ഥിനികള്‍ ആദ്യം പരാതി നല്‍കിയത്. പിന്നാലെ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർ ആർ. അംബികയും കോളേജിയേറ്റ് എജ്യൂക്കേഷൻ റീജണല്‍ ജോയിന്റ് ഡയറക്‌ടർ വി. കലൈസെല്‍വിയും വെള്ളിയാഴ്‌ച കോളേജിലെത്തി അന്വേഷണം നടത്തി.

ഇരുവരുടെയും മുന്നില്‍ വിദ്യാർത്ഥിനികള്‍ വിവരങ്ങൾ പറഞ്ഞു. ഇതോടെ പോലീസിന് പരാതി കൈമാറുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Advertisment