ആഗ്രയില്‍ സ്‌കോര്‍പിയോ ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ വന്ന ട്രക്ക് കയറി 5 ഡോക്ടര്‍മാര്‍ മരിച്ചു

അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് സൂപ്രണ്ട് അമിത് കുമാര്‍ ആനന്ദ് സ്ഥിരീകരിച്ചു.

New Update
5 doctors dead

ആഗ്ര: ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ വാഹനാപകടത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

പുലര്‍ച്ചെ മൂന്ന് മണിയോടെ ലഖ്നൗവില്‍ നിന്ന് ആഗ്രയിലേക്ക് പോകുകയായിരുന്ന സ്‌കോര്‍പിയോ എസ്യുവി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് വാഹനം എതിര്‍ പാതയിലേക്ക് മറിഞ്ഞ് എതിരെ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു.

അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് സൂപ്രണ്ട് അമിത് കുമാര്‍ ആനന്ദ് സ്ഥിരീകരിച്ചു.

ഗുരുതരമായി പരിക്കേറ്റ ജയ്വീര്‍ സിംഗ് (39) എന്നയാളെ തിര്‍വയിലെ ഡോ.ഭീംറാവു അംബേദ്കര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. 

 

Advertisment