New Update
/sathyam/media/media_files/2025/10/07/stray-dogs-in-kottayam-town-2025-10-07-16-04-52.jpg)
ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് വയസുകാരന് പരിക്ക്.
Advertisment
ഷഹീദ് ഭഗത് സിംഗ് കോളനിയിലെ ജസ്വിന്ദർ സിംഗിന്‍റെ മകൻ നവ്നൂർ സിംഗിനെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്.
ജസ്വിന്ദർ പറയുന്നതനുസരിച്ച്, വീടിന്‍റെ ഗേറ്റിനടുത്ത് നിന്ന നവ്നൂറിനെ പതിയിരുന്ന നായ്ക്കൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
നായ്ക്കൾ കുട്ടിയുടെ തലയ്ക്കു പിന്നിൽ തുടരെ കടിച്ചു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയെ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ നില തൃപ്തികരമാണ്.
കഴിഞ്ഞ നാല് വർഷത്തിനിടെ ഷഹീദ് ഭഗത് സിംഗ് കോളനിയിലും പരിസരത്തും നായ്ക്കളുടെ കടിയേറ്റ കേസുകളിൽ ഏകദേശം 75 ശതമാനം വർധനയുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us