ഡല്‍ഹി: ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യട്ടെയെന്നും എങ്കില്‍ ആദിവാസി വിഭാഗത്തിന് പുരോഗതിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ ഗോത്ര വിഭാഗങ്ങളുടെ കാര്യം. ഈ വകുപ്പ് എനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പല്‍ നടത്തായില്‍ പോരാ. ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്. കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണം. ബിഹാറെന്നും കേരളമെന്നും ഇന്നലത്തെ ബജറ്റില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.