New Update
/sathyam/media/media_files/2025/01/27/bTaYnxdRaHrJKbyaPzxG.jpg)
ചെന്നൈ: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ഈറയാര്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മി(67)യ്ക്കാണ് പരിക്കേറ്റത്.
Advertisment
ഇവരെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയില്‍ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട ശേഷം അന്നലക്ഷ്മിയുടെ കാല്‍ ചവിട്ടിയൊടിക്കുകയായിരുന്നു. ആളുകള്‍ ബഹളം വച്ചതോടെ ആന പിന്തിരിയുകയായിരുന്നു.