പെന്‍സിലിനെച്ചൊല്ലി തര്‍ക്കം; തിരുനെല്‍വേലിയിലെ സ്വകാര്യ  സ്‌കൂളില്‍ സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരന്‍ പിടിയില്‍

അക്രമം തടയാന്‍ ശ്രമിച്ച അധ്യാപകനും പരുക്കേറ്റിരുന്നു.

New Update
313

ചെന്നൈ: പെന്‍സിലിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരന്‍ പിടിയില്‍.

Advertisment

 തിരുനെല്‍വേലിയില്‍ പാളയം കോട്ടയിലെ സ്വകാര്യ സ്‌കൂളില്‍ ഇന്നലെ രാവിലെയാണ് സംഭവം. തലയില്‍ ഉള്‍പ്പെടെ വെട്ടേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയാന്‍ ശ്രമിച്ച അധ്യാപകനും പരുക്കേറ്റിരുന്നു.

ഇന്നലെ ബാഗില്‍ കത്തിയുമായെത്തിയ എട്ടാം ക്ലാസുകാരന്‍ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പാളയംകോട്ട മേഖലയിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകള്‍ ദിവസവും പരിശോധിക്കാന്‍ അധികൃതര്‍ അധ്യാപകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.