ഹൈദരാവാദ്: തെലങ്കാനയിലെ മെഡ്ചലിലുള്ള സി.എം.ആര്‍. എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പടെ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു.
ഇവരില്‍നിന്ന് ഒന്‍പത് ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ബുധനാഴ്ചയായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്ന് വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചത്.
തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ കുളിമുറിയില്‍ നിന്ന് ചിത്രീകരിച്ച സ്വകാര്യ വീഡിയോകള്‍ കണ്ടെത്തിയിരുന്നു. വിവരം ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ പ്രതിഷേധിക്കുകയായിരുന്നു.