തിരുച്ചിറപ്പള്ളി: സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ പിടിയില്‍. ഇതേ സ്‌കൂളിലെ പ്രധാനാധ്യാപികയുടെ മകനായ ഡോക്ടര്‍ സാംസണ്‍ ഡാനിയലാ(31)ണ് അറസ്റ്റിലായത്.
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിന്റെ ഹോസ്റ്റലിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. സംഭവം മറച്ചുവയ്ക്കാന്‍ സഹായിച്ചെന്നാരോപിച്ച് പ്രതിയുടെ അമ്മയായ ഗ്രേസ് സഗായറാണി(54)യെയും പോലീസ് അറസ്റ്റ് ചെയ്തു.
പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു.