കരൂര്‍ ദുരന്തം: ചെന്നൈയില്‍ എത്തിയ വിജയ്യെ വിമര്‍ശിക്കാതെ ബി.ജെ.പി, ദുരന്തത്തിനടിയില്‍ രാഷ്ട്രീയ നീക്കുപോക്കുകള്‍ക്ക് ധാരണയെന്ന് സൂചന, ദുരന്തത്തിന് കാരണക്കാരനായ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്, കനത്ത സുരക്ഷയില്‍ വിജയ്; ടി.വി.കെയുടെ പേരില്‍ കേസെടുത്ത് പൊലീസ്

ഡി.എം.കെയും കോണ്‍ഗ്രസും വിജയ്യെ കുറ്റപ്പെടുത്തുമ്പോഴാണ് ബി.ജെ.പി. കരുതലോടെ പ്രതികരിക്കുന്നത്.

New Update
e09b34e5-55f6-4a29-a681-ab4578e0d226

ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച് 39 പേരുടെ മരണത്തിനിരയാക്കിയ കരൂര്‍ ദുരന്തത്തില്‍ ടി.വി.കെ സ്ഥാപകന്‍ ഇളയദളപതി വിജയ്യെ വിമര്‍ശിക്കാതെ ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം. ദുരന്തത്തിനിടയിലും രാഷ്ട്രീയമായി നീക്ക്പോക്കുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം ആരംഭിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. 

Advertisment

ഡി.എം.കെയും കോണ്‍ഗ്രസും വിജയ്യെ കുറ്റപ്പെടുത്തുമ്പോഴാണ് ബി.ജെ.പി. കരുതലോടെ പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തെ അപലപിച്ച ബി.ജെ.പി നേതാക്കള്‍ ദുരന്തത്തില്‍ വിജയ്യെ കുറ്റപ്പെടുത്താനും തയ്യാറായില്ല. ബി.ജെ.പിയുടെ തമിഴ്നാട് വിശാല പദ്ധതിയുടെ ഭാഗമാണോ ഈ മൗനമെന്നാണ് ഉയരുന്ന ചോദ്യം. എന്നും ബിജെപിയുടെ സ്വപ്നഭൂമിയാണ് തമിഴകം.

തമിഴ്നാടിന്റെ പാരമ്പര്യം പേറിയ ചെങ്കോല്‍ കയ്യിലെടുത്ത മോദി തഞ്ചാവൂരും രാമനാഥപുരവും രാമേശ്വരവും ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ പലതവണ സന്ദര്‍ശിച്ചു. ഉപരാഷ്ട്രപതിയായി തമിഴ്നാട്ടില്‍ നിന്നുള്ള സി.പി. രാധാകൃഷണനെ നിയമിച്ചതിന് പിന്നിലും ബി.ജെ.പിക്കുള്ള താല്‍പര്യം വ്യക്തമാണ്. 

എ.ഐ.എ.ഡി.എം.കെയുടെ പിന്തുണ കൊണ്ട് മാത്രം ഭരണം പിടിക്കാനാകില്ലെന്ന് അറിയുന്ന ബി.ജെ.പി, ടി.വി.കെ. രൂപംകൊണ്ടത് മുതല്‍ പ്രതീക്ഷയിലാണ്. അതുകൊണ്ടുകൂടിയാണ് എല്ലാ വേദിയിലും മോദിയെ വിജയ് ശക്തമായി ആക്രമിക്കുമ്പോഴും തിരിച്ചടിക്കാന്‍ കിട്ടിയ അവസരത്തില്‍ ബി.ജെ.പി അവധാനതയോടെ നിലയുറപ്പിച്ചിരിക്കുന്നത്.

ആപത്ഘട്ടത്തില്‍ സഹായിച്ചു എന്ന തരത്തില്‍ ഭാവിയില്‍ വിജയ് നന്ദി പ്രകടിപ്പിക്കുമെന്നാണോ ബി.ജെ.പി. പ്രതീക്ഷിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. കരൂരില്‍ നടത്തിയ റാലിയില്‍ അപകടമുണ്ടായപ്പോള്‍ പാര്‍ട്ടി നേതാവും താരവുമായ വിജയ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയെന്നും വാദമുയര്‍ന്നിട്ടുണ്ട്. 

കേസും അറസ്റ്റും ഭയന്നാണ് വിജയ് മുങ്ങിയതെന്നും പറയപ്പെടുന്നു. അപകടത്തിന് പിന്നാലെ വേദി വിട്ട വിജയ്, തിരുച്ചിറപ്പള്ളിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ചെന്നൈയിലെ വീട്ടിലെത്തുകയായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ വച്ച് മാധ്യമങ്ങള്‍ വിജയുടെ പ്രതികരണം തേടിയെങ്കിലും താരം സംസാരിക്കാന്‍ സന്നദ്ധനായില്ല.

എന്തിനും ഏതിനും പൊതുജനങ്ങളോട് നേരിട്ട് സംവദിച്ചിരുന്ന വിജയ് തന്റെ അനുശോചനം രേഖപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയായിരുന്നു. ഹൃദയം തകര്‍ന്നിരിക്കുകയാണെന്നാണ് എക്സില്‍ ആദ്യ പ്രതികരണം കുറിച്ചത്. വിജയ് പങ്കെടുക്കുന്ന ചടങ്ങുകളില്‍ വന്‍ ജനാവലി വന്നെത്തുന്നത് സ്ഥിരം സംഭവമാണ്. 

അതിനെത്തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും സൂപ്പര്‍താരം അതെല്ലാം മറികടക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെക്ക
ുറിച്ച് വിജയ് പൊതുവേദിയില്‍ വിമര്‍ശനങ്ങള്‍ നടത്തുന്നതും പതിവായിരുന്നു.

Advertisment