Advertisment

കര്‍ണാടകയിലെ കൊലപാതകം: അറുത്തുമാറ്റിയ  പെണ്‍കുട്ടിയുടെ തല കണ്ടെടുത്തു; പ്രതി ജീവനൊടുക്കിയെന്ന പ്രചാരണം തെറ്റെന്ന് പോലീസ്

മീന (16) എന്ന പെണ്‍കുട്ടിയാണ്  ക്രൂരമായി കൊല്ലപ്പെട്ടത്.

New Update
535

കര്‍ണാടക: പത്താം ക്ലാസുകാരിയായുമായുള്ള വിവാഹം അധികൃതര്‍ ഇടപെട്ട് തടഞ്ഞതോടെ പെണ്‍കുട്ടിയുടെ തലയറുത്തശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. ഇയാള്‍ അറുത്തുമാറ്റിയ പെണ്‍കുട്ടിയുടെ തല പോലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന പ്രകാശാ(32)ണ് അറസ്റ്റിലായത്. പ്രതി ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും പോലീസ് അറിയിച്ചു. 

Advertisment

മീന(16) എന്ന പെണ്‍കുട്ടിയാണ്  ക്രൂരമായി കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ മടിക്കേരിയിലായിരുന്നു സംഭവം. വിവാഹം മുടങ്ങിയതില്‍ പ്രകോപിതനായ പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് കുട്ടിയെ 100 മീറ്ററോളം വലിച്ചുകൊണ്ടുപോയ ശേഷം തല അറുത്ത് മാറ്റുകയായിരുന്നു.

ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ പത്താം ക്ലാസ് ഫലം വന്നതിന് പിന്നാലെയാണ് സംഭവം. ഇയാളുമായി പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം വീട്ടുകാര്‍ നേരത്തേ നടത്തിയിരുന്നു. എന്നാല്‍ ബാലവിവാഹത്തിന് എതിരെ ചിലര്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. 

ഇതേതുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. 18 വയസ് തികയുമ്പോഴെ വിവാഹം നടത്താന്‍ സാധിക്കൂ എന്ന് മാതാപിതാക്കളെ അധികൃതര്‍ ബോധ്യപ്പെടുത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 

 

Advertisment