കന്യാകുമാരി: കേരളത്തില്‍ നിന്ന് മാലിന്യവുമായി എത്തിയ ലോറികള്‍ കന്യാകുമാരിയില്‍ പിടിയില്‍. സംഭവത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സ്വദേശികളായ ദിനേശ് കുമാര്‍, ജയപ്രകാശ്, സൈന്റോ എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. അറസ്റ്റിലായവരില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികളും ഒരു അസം സ്വദേശിയും ഉള്‍പ്പെടും. വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരേ കേസെടുത്തു.