ഡല്‍ഹി: പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകും വരെയാണ് അറസ്റ്റ് തടഞ്ഞത്.
ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഇയാള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരി 28ന് കേസ് വീണ്ടും പരിഗണിക്കും. ഏഴ് മാസമായി ഇയാള്‍ ഒളിവിലായിരുന്നു.
ബന്ധുവായ നാല് വയസുകാരിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. ജൂണ്‍ എട്ടിന് കോഴിക്കോട് കസബ പോലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.