മുംബൈ: മൂത്ത സഹോദരിയെ അമ്മ കൂടുതല്‍ സ്‌നേഹിക്കുന്നെന്ന് പറഞ്ഞ് അമ്മയെ മകള്‍ കുത്തിക്കൊന്നു. സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖാ(62)ണ് കൊല്ലപ്പെട്ടത്. മകള്‍ രേഷ്മ മുസാഫര്‍ ഖാസി(41)യാണ് ഇവരെ കൊലപ്പെടുത്തിയത്.
മുംബൈയിലെ കുര്‍ളയിലെ ഖുറേഷി നഗറിലാണ് സംഭവം. മകനോടൊപ്പം താമസിച്ചിരുന്ന അമ്മ മകളുടെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും കത്തി കൊണ്ട് അമ്മയെ കൊലപ്പെടുത്തുകയുമായിരുന്നു.