റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയത് 54 ഡിറ്റണേറ്ററുകള്‍; മാരക പ്രഹരശേഷിയുള്ള ഡിറ്റണേറ്ററുകള്‍ ഉപേക്ഷിച്ചത് രണ്ട് പെട്ടികളിലായി ! ജാഗ്രത

ആരെങ്കിലും മറന്നുവെച്ചതാണോ, അതോ മനപ്പൂര്‍വം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്

New Update
detonators

മുംബൈ: മഹാരാഷ്ട്രയിലെ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപം 54 ഡിറ്റണേറ്ററുകൾ കണ്ടെത്തി. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് സമീപത്തായാണ് ഡിറ്റണേറ്ററുകള്‍ കണ്ടെത്തിയത്. റെയിൽവേ പോലീസും ലോക്കൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisment

കുന്നുകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഡിറ്റണേറ്ററുകളാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരെങ്കിലും മറന്നുവെച്ചതാണോ, അതോ മനപ്പൂര്‍വം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കല്യാൺ റെയിൽവേ സ്റ്റേഷനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്

രണ്ട് പെട്ടികളിലായാണ് ഡിറ്റണേറ്ററുകള്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. വളരെയധികം യാത്രക്കാര്‍ എത്തുന്ന റെയില്‍വേസ്റ്റേഷനാണ് മുംബൈ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള കല്യാൺ റെയിൽവേ സ്റ്റേഷൻ.

Advertisment