New Update
/sathyam/media/media_files/H4MG3Ivc3wgNjjXRdsCW.jpg)
ഡല്‍ഹി: കനത്ത മഴയ്ക്കിടെ ഡല്‍ഹി കരോള്‍ബാഗിലെ ഐ.എ.എസ്. കോച്ചിങ് സെന്ററിന്റെ താഴത്തെ നിലയില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍.
Advertisment
കോച്ചിംഗ് സെന്റര്‍ ഉടമയും കോ ഓര്‍ഡിനേറ്ററും ഇന്നലെ അറസ്റ്റിലായിരുന്നു. ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ഓള്‍ഡ് രാജേന്ദര്‍ നഗറിലുള്ള റാവു ഐ.എ.എസ്. കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണു വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചത്.
വിദ്യാര്‍ഥിനികളെ കാണാതായതിനെത്തുടര്‍ന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനാണ് മരിച്ചവരില്‍ ഒരാള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us