ജന്മദിനാഘോഷത്തിന് വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കിയില്ല,  ദുബായില്‍ കൊണ്ടുപോയില്ല; ഭാര്യ മൂക്കിനിടിച്ചു മര്‍ദ്ദിച്ച ഭര്‍ത്താവിന് ദാരുണാന്ത്യം

കൊലപാതകക്കുറ്റം ചുമത്തി യുവതിക്കെതിരെ പോലീസ് കേസെടുത്തു. 

New Update
6567676

മുംബൈ: ജന്മദിനാഘോഷത്തിനായി ദുബായില്‍ കൊണ്ടുപോകാത്തതിനെത്തുടര്‍ന്ന് ഭാര്യയുടെ ഇടിയേറ്റ യുവാവ് മരിച്ചു. പൂനെ സ്വദേശിയായ  നിഖില്‍ ഖന്ന(36)യാണ് മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി യുവതിക്കെതിരെ പോലീസ് കേസെടുത്തു. 

Advertisment

വെള്ളിയാഴ്ചായിരുന്നു സംഭവം. ആറു വര്‍ഷം മുമ്പായിരുന്നു ബിസിനസുകാരനായ നിഖില്‍ ഖന്നയും രേണുകയും തമ്മിലുള്ള പ്രണയ വിവാഹം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രേണുകയെ ദുബായില്‍ കൊണ്ടുപോകാത്തതിലും  വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാത്തതിനെച്ചൊല്ലിയും സംഭവദിവസം ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.  

ഇതിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും പല്ലുകളും ഒടിഞ്ഞു. രക്തസ്രാവത്തെത്തുടര്‍ന്ന് നിഖില്‍ ബോധംകെട്ട് നിലത്തുവീഴുകയായിരുന്നു. 

Advertisment