ടിക്ക്റ്റ് ഇല്ലാതെ യത്ര ചെയ്തത് ചോദ്യം ചെയ്ത  ടിക്കറ്റ് ചെക്കറുടെ മുഖത്തടിച്ച ആദായനികുതി വകുപ്പ്  ഉദ്യോഗസ്ഥന് ആറു മാസം തടവ്

ആദായനികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ഋഷികുമാര്‍ സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്.

New Update
56666655

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ ടിക്കറ്റ് ചെക്കറുടെ മുഖത്തടിച്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന് ആറു മാസം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആദായനികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ഋഷികുമാര്‍ സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്.

Advertisment

ലോക്കല്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെയാണ് ഋഷികുമാര്‍ സിങ് യാത്ര ചെയ്തത്. പരിശോധിക്കാനെത്തിയ ടിക്കറ്റ് ചെക്കര്‍ ഇയാള്‍ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തതെന്ന് കണ്ടെത്തി ചോദ്യം ചെയ്തു. തുടര്‍ന്ന്  ഋഷികുമാര്‍  മുഖത്ത് അടിക്കുകയായിരുന്നു. 

യൂണിഫോം ധരിച്ചിരുന്നില്ലെന്നും അതിനാല്‍ ടിക്കറ്റ് ചെക്കറാണെന്ന് അറിയാതെയാണ് ഇയാളെ അടിച്ചതെന്നുമായിരുന്നു ഋഷികുമാര്‍ സിങ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍, കോടതി ഈ വാദം അംഗീകരിച്ചില്ല. ആരെയും കൈയ്യേറ്റം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞ കോടതി ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു.

Advertisment