ഫരീദാബാദ്: കളിച്ചുകൊണ്ടിരിക്കേ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്നു കുട്ടികള്‍ മരിച്ചു. സഹോദരങ്ങളായ ആദില്‍ (ആറ്), മുസ്‌കാന്‍ (എട്ട്), ആകാശ് (10) എന്നിവരാണ് മരിച്ചത്.
ഹരിയാനയിലെ ഫരീദാബാദിലെ സിക്രി ഗ്രാമത്തിലാണ് സംഭവം. പഴയ ഒരു കെട്ടിടത്തിലാണ് കുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സ്ഥലത്ത് ശക്തമായ മഴ പെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തകര്‍ന്നു വീഴാറായ കെട്ടിടം വാടകയ്ക്ക് നല്‍കിയതിന് ഉടമയ്‌ക്കെതിരേ കേസെടുത്തു.