മരണപ്പെട്ട പിതാവിന്റെ പി.എഫ്. തുക ചോദിച്ചെത്തിയ  യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു;  എച്ച്.ആര്‍. മാനേജര്‍ക്കെതിരെ കേസ്

ബാന്ദ്ര സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.

New Update
6557576

മുംബൈ: മരണപ്പെട്ട പിതാവിന്റെ പി.എഫ്. തുക ചോദിച്ചെത്തിയ യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്വകാര്യ കമ്പനി എച്ച്.ആര്‍. മാനേജര്‍ക്കെതിരെ കേസെടുത്ത് പോലീസ്.

Advertisment

ബാന്ദ്ര സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. മുത്തശിക്കും ഇളയ സഹോദരുമൊപ്പം താമസിക്കുന്ന യുവതി വീട്ടുജോലി ചെയ്താണ് കുടുംബം നോക്കുന്നത്. യുവതിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരാണ്. പെണ്‍കുട്ടിക്ക് 15 വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. 

പിതാവിന്റെ പി.എഫ്. ലഭിക്കാനായി മൂന്ന് തവണ അപേക്ഷ സമര്‍പ്പിച്ചെങ്കിലും തുക അനുവദിച്ച് കിട്ടിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. തുക ലഭിക്കാതെ വന്നപ്പോള്‍ കമ്പനിയുടെ എച്ച്.ആര്‍. മാനേജരെ സമീപിക്കുകയായിരുന്നെന്നും എന്നാല്‍, തുക പിന്‍വലിക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിന് തയാറാകണമെന്ന് മാനേജര്‍ പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് വിശമായ അന്വേഷണം ആരംഭിച്ചു.

Advertisment