വാക്കു തര്‍ക്കം; കമുകിയെ ക്രൂരമായി മര്‍ദ്ദിച്ച് ശരീരത്തിലൂടെ  കാര്‍ കയറ്റി യുവാവും സുഹൃത്തുക്കളും, കേസെടുത്ത് പോലീസ്

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 

New Update
5665666

മുംബൈ: കമുകിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി യുവാവിന്റെ ക്രൂരത. പ്രിയ സിങ് (26) എന്ന യുവതിയാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ അശ്വജിത്ത് ഗെയ്ക്ക്‌വാദിനെതിരേ പോലീസ് കേസെടുത്തു. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.  മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 

Advertisment

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ അനില്‍ ഗെയ്ക്ക്‌വാദിന്റെ മകനാണ് അശ്വജിത്ത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് അശ്വജിത്ത് പ്രിയയെ വിളിച്ചു. അവിടെയെത്തിയപ്പോള്‍, മറ്റ് സുഹൃത്തുക്കളുമുണ്ടായിരുന്നു. തുടര്‍ന്ന് അശ്വജിത്തിന് അടുത്തേക്ക് പോയപ്പോള്‍ വിചിത്രമായി പെരുമാറി. തുടര്‍ന്ന് അശ്വജിത്തിനോട് സ്വകാര്യമായി സംസാരിച്ച് പ്രശ്‌നം അന്വേഷിക്കാന്‍ പ്രിയ തീരുമാനിച്ചു. ചടങ്ങില്‍നിന്ന് മാറിനിന്ന പ്രിയ അശ്വജിത്തിനോടായി സംസാരിക്കാന്‍ കാത്തുനിന്നു. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ അശ്വജിത്ത് പ്രിയയോട് വഴക്കിട്ടു. 

സുഹൃത്തുക്കളെ തടയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അശ്വജിത്ത് തന്നെ അടിക്കുകയും കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതായും പ്രിയ പറഞ്ഞു. തള്ളിമാറ്റാന്‍ ശ്രമിച്ച പ്രിയയെ എല്ലാവരും ചേര്‍ന്ന് വീണ്ടും മര്‍ദിച്ച് നിലത്തേക്ക് തള്ളിയിട്ടെന്നും പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാറില്‍ നിന്ന് തന്റെ ഫോണും മറ്റ് സാധനങ്ങളും എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവറോട് പ്രിയയുടെ ദേഹത്തു കൂടെ കാര്‍ കയറ്റാന്‍ അശ്വജിത്ത് ആവശ്യപ്പെട്ടു. കാര്‍ തട്ടി നിലത്തേക്ക് വീണ പ്രിയയുടെ ദേഹത്ത് കൂടെ വാഹനം കയറ്റിയിറക്കി. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. പരാതി നല്‍കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. വേദനകൊണ്ട് പുളഞ്ഞ് മണിക്കൂറുകളോം റോഡില്‍ കിടന്നിട്ടും ആരും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും പ്രിയ ആരോപിച്ചു. ഒടുവില്‍ കാര്‍ ഡ്രൈവര്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. 

കാര്‍ കയറ്റിയപ്പോള്‍ വലതുകാലിന്റെ എല്ല് പൊട്ടിയതിനാല്‍ ശസ്ത്രക്രിയ നടത്തി. ദേഹം മുഴുവന്‍ പരിക്കേറ്റു. മൂന്നുനാലു മാസത്തോളം എഴുന്നേല്‍ക്കാനാകാതെ കിടപ്പായിരുന്നെന്നും പ്രിയ പറയുന്നു. അതിനു ശേഷം ആറുമാസം മറ്റൊരാളുടെ സഹായത്തോടെയാണ് നടക്കാന്‍ ശ്രമിച്ചതെന്നും പ്രിയ പോലീസിനോട് പറഞ്ഞു.

Advertisment